Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Bank

റബര്‍ കര്‍ഷകര്‍ക്ക് കേര സഹായ പദ്ധതിയില്‍ അപേക്ഷിക്കാം

കോ​​​ട്ട​​​യം: ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന കാ​​​ര്‍ഷി​​​ക-​​​ക​​​ര്‍ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പും വ്യ​​​വ​​​സാ​​​യ​​​വ​​​കു​​​പ്പും ചേ​​​ര്‍ന്ന് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ര​​​ളാ കാ​​​ലാ​​​വ​​​സ്ഥാ അ​​​തി​​​ജീ​​​വ​​​ന കാ​​​ര്‍ഷി​​​ക മൂ​​​ല്യ വ​​​ര്‍ധ​​​ക വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി (കേ​​​ര) സ​​​ഹാ​​​യ​​​ത്തി​​​ന് റ​​​ബ​​​ര്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.

കു​​​റ​​​ഞ്ഞ​​​ത് 25 സെ​​​ന്‍റി​​​ല്‍ കൃ​​​ഷി ചെ​​​യ്യ​​​ണം. ര​​​ണ്ട് ഹെ​​​ക്ട​​​റി​​​ലേ​​​ക്ക് വ​​​രെ സ​​​ഹാ​​​യം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ര്‍ റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് ന​​​ല്‍കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ നി​​​ര്‍ബ​​​ന്ധ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്ക​​​ണം. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ഭൂ​​​മി സ്വ​​​കാ​​​ര്യ ഉ​​​ട​​​മ​​​സ്ഥ​​​യി​​​ലു​​​ള​​​ള​​​താ​​​യി​​​രി​​​ക്ക​​​ണം.

പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ള്‍ പ​​​ദ്ധ​​​തി​​​ക്ക് അ​​​ര്‍ഹ​​​മ​​​ല്ല. റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് സ​​​ര്‍ട്ടി​​​ഫൈ​​​ഡ് ന​​​ഴ്‌​​​സ​​​റി​​​ക​​​ളി​​​ല്‍നി​​​ന്ന് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് നി​​​ര്‍ദേ​​​ശി​​​ക്കു​​​ന്ന ഇ​​​നം തൈ​​​ക​​​ള്‍ ന​​​ട​​​ണം. ഒ​​​രു ഹെ​​​ക്ട​​​റി​​​ന് 75,000 രൂ​​​പ സ​​​ഹാ​​​യം ല​​​ഭി​​​ക്കും. ആ​​​ദ്യ​​​ഗ​​​ഡു 55,000 രൂ​​​പ.

ര​​​ണ്ടാം ഗ​​​ഡു ഒ​​​രു വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​യ തൈ​​​ക​​​ളു​​​ടെ വ​​​ള​​​ര്‍ച്ച വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ശേ​​​ഷം ശേ​​​ഷി​​​ക്കു​​​ന്ന 20,000 രൂ​​​പ. ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ കൈ​​​മാ​​​റും. ആ​​​ധാ​​​ര്‍ കാ​​​ര്‍ഡ്, പ്ലോ​​​ട്ടി​​ന്‍റെ സ്‌​​​കെ​​​ച്ച്, റ​​​ബ​​​ര്‍ തൈ ​​​വാ​​​ങ്ങി​​​യ ബി​​​ല്‍, ബാ​​​ങ്ക് പാ​​​സ്ബു​​​ക്കി​​​ന്‍റെ പ​​​ക​​​ര്‍പ്പ്, ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നീ രേ​​​ഖ​​​ക​​​ള്‍ വേ​​​ണം.

ജി​​​ല്ല​​​യി​​​ല്‍ ഈ ​​​വ​​​ര്‍ഷം റ​​​ബ​​​ര്‍ ന​​​ടു​​​ന്ന​​​വ​​​ര്‍ക്കും ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ -ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​ന​​​ര്‍ന​​​ടീ​​​ല്‍ ചെ​​​യ്ത​​​വ​​​ര്‍ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 9633280760.

Latest News

Corehub Up